ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി കൈയടി വാങ്ങാന്‍ താനില്ലെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കൈയടി വേണമെങ്കില്‍ തനിക്കും വാങ്ങാം. എന്നാല്‍ നിലനില്പിന് ബുദ്ധിമുട്ടുന്ന ഒരു സ്ഥാപനത്തോട് അനീതി കാട്ടിയിട്ട് എനിക്ക് ആ കൈയടി വേണ്ട. കാര്യങ്ങളെല്ലാം നേരെയാക്കുമ്പോള്‍ കിട്ടുന്ന കൈയടി മതി. സാമൂഹ്യപ്രതിബന്ധതയുടെ പേരില്‍ ഒരു മെച്ചവുമില്ലാത്ത പദ്ധതികളാണ് പലപ്പോഴും നടപ്പാക്കിയത്. അവയില്‍ നിന്ന് റെയില്‍വേയ്ക്ക് ഒരു വരുമാനവുമില്ല, നഷ്ടമാണ് മിച്ചം, ക്രമേണ അവ വഴി സാമൂഹ്യപ്രതിബദ്ധത കാണിക്കാനുമായില്ല, പ്രയോജനവും ഉണ്ടായില്ല. അദ്ദേഹം പറഞ്ഞു.കെടുകാര്യസ്ഥത മൂലം റെയില്‍വേ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. പലപദ്ധതികളും ഒരിക്കലും തീരാത്ത പദ്ധതികളായി തുടരുകയാണ്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മാത്രമായിരുന്നു താല്പര്യം, അവ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിച്ചില്ല. അതിനാല്‍ കോടികള്‍ ചെലവഴിച്ചെന്നുമാത്രം,, ഒരു പ്രയോജനവും ഉണ്ടായിട്ടുമില്ല.
യാത്രക്കൂലി കൂട്ടിയതു വഴി 8,000 കോടിയാണ് അധികമായി കിട്ടുക. എന്നാല്‍ അതിവേഗ ട്രെയിന്‍ പദ്ധതിക്കു മാത്രം ഒന്‍പതു ലക്ഷം കോടി രൂപവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: