ഫൈസാബാദ് കോടതി വളപ്പില്‍ വെടിവയ്പ്; രണ്ട് മരണം

Wednesday 9 July 2014 3:23 pm IST

ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കോടതി വളപ്പിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുപിയിലെ മുന്‍ എംഎല്‍എ സോനു സിങ്ങിന്റെ സഹോദരന്‍ മോനു സിങ്ങിന് നേരെയാണ് അജ്ഞാതന്‍ വെടിവെച്ചത്. മോനുവിന് ഗുരുതരമായി പരിക്കേറ്റു. വെടിവച്ചതിന് പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനായി സ്ഫോടനവും ഉണ്ടായി. വെടിവയ്പില്‍ മോനു സിങ്ങിന്റെ ഒരു അനുയായും മോനുവിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ് അക്രമിയുമാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോടതി പരിസരത്ത് നിന്ന് ഒരു ബോംബ് കണ്ടെത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.