കൊച്ചി: ഇരുമ്പനം മംഗളപോഷിണി സഭ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിലവിളക്കുകളും കലശകുടങ്ങളും കിണ്ടിയും മോഷ്ടിച്ച അന്യസംസ്ഥാന സംഘത്തെ ഹില്‍പ്പാലസ് പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പനം-എരൂര്‍ മേഖലയില്‍ രാത്രികാല പട്രോളിംഗിനിടയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനടുത്തുവച്ച് ആക്രിസാധനങ്ങളെന്ന വ്യാജേന ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവെയാണ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.00 മണിക്കായിരുന്നു അറസ്റ്റ്. ദല്‍ഹി സ്വദേശികളായ ബഹറുഷാ, മുഹമ്മദ്, മുഹമ്മദ് സുമന് എന്നിവരെയും ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷോജിബിനേയുമാണ് പിടികൂടിയത്. കുപ്പിയും മറ്റും പെറുക്കാനെന്ന വ്യാജേന വെളുപ്പിന് രണ്ടുമണി മുതല്‍ കറങ്ങിനടന്നാണ് സംഘം മോഷണം നടത്തിവന്നത്.
പ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്റ്റേഷന് പരിധിയില്‍ ആക്രി പെറുക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നും പിടിയിലായവരെ കുറിച്ച് കൂടുതലായി അന്വേഷിക്കുന്നുണ്ടെന്നും ഹില്‍പ്പാലസ് സബ് ഇന്‍സ്പെക്ടര്‍ പി.ആര്.സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: