ആലുവ: ആലുവ കേന്ദ്രമായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസംസ്കാര കേന്ദ്രത്തിന്റെ പുതിയ ഭാരവാഹികളായി ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി (ചെയര്മാന്), എസ്. ജയകൃഷ്ണന് (ജനറല്‍ സെക്രട്ടറി), ആര്. വിശ്വനാഥ് കമ്മത്ത് (ട്രഷറര്‍) എന്നിവരെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. റിട്ട. ഇന്‍കംടാക്സ് കമ്മീഷണര്‍ അഡ്വ. കിട്ടുനായര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജി. സതീഷ്കുമാര്‍ (വൈസ് ചെയര്മാന്മാര്), വി.ജെ. രാജ്മോഹന്‍ (സെക്രട്ടറി), ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍മാസ്റ്റര്‍, എന്‍.സി. ഇന്ദുചൂഡന്, സി.സി. ശെല്വന് (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍), പി.എന്‍. ഈശ്വരന്, കെ. വേണു, ടി.കെ. വേണുഗോപാല്‍ (പ്രത്യേക ക്ഷണിതാക്കള്‍), പി.കെ. വിജയരാഘവന് (ഓഫീസ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് എന്നിവര്‍ രക്ഷാധികാരികളാണ്. കൊടകരയില്‍ ആരംഭിക്കുവാന്‍ പോകുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ബാലസംസ്കാരകേന്ദ്രത്തിന്റെ പ്രധാന പദ്ധതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: