ഇസ്ലാമിക ഭീകരവാദത്തിന്റെ ഇന്‍കുബേറ്റര്‍

Wednesday 9 July 2014 11:01 pm IST

അല്‍ഖ്വയ്ദയുടെ നേതാവും ഭീകരവാദിയുമായ ഇബ്രാഹിം അല്‍ റൂബായിന്റെ ഒരു കൃതി കവിതയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിഎ സിലബസില്‍ ചേര്‍ത്തു. മനുഷ്യരാശിക്ക് വിനാശകാരിയായ ഒരാളിന്റെ കൃതി സിലബസ്സില്‍ തിരുകി കയറ്റി വരുംതലമുറകള്‍ക്ക് മുന്നില്‍ ഈ വ്യക്തിയെയും അയാള്‍ പ്രതിനിധീകരിക്കുന്ന ഭീകരവാദത്തിനെയും പുണ്യപരിവേഷം അണിയിച്ചു പ്രതിഷ്ഠിക്കാനാണ് യൂണിവേഴ്‌സിറ്റി ശ്രമിച്ചത്. കേരളീയന്റെ മര്യാദയും സഹിഷ്ണുതയും മുതലെടുത്ത് ഒരു അതിവേഗ മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തിനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരമൊരു കൃതി സിലബസില്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചതെന്ന് യൂണിവേഴ്‌സിറ്റി വിസി ആയ അബ്ദുസലാമിനോ അദ്ദേഹത്തിന്റെ വര്‍ഗീയ അനുഭാവികള്‍ക്കൊ തെളിയിക്കാന്‍ കഴിയുമോ? ഇതിനെത്തുടര്‍ന്നു സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അധികൃതര്‍ ഈ നീക്കം രഹസ്യമായി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും ഇടപെടല്‍ മൂലം പുറംലോകമറിഞ്ഞു. 2013 ജൂലൈ 25ന് ടെലിവിഷന്‍ ചാനലില്‍ ഇതെക്കുറിച്ചു വിശദീകരിച്ച വിസിയുടെ മുഖത്ത് പിടിക്കപ്പെട്ടത്തിന്റെ നിഗൂഢത നിറഞ്ഞ ഒരു ഇളിഭ്യത പ്രകടമായിരുന്നു. (ഇത് ഇപ്പൊഴും വായനക്കാര്‍ക്ക് യു ട്യൂബില്‍ കാണാം). എന്തായാലും ഒരേസമയം രണ്ടു ശമ്പളം വാങ്ങിയെന്നതുള്‍പ്പെടെ പല അഴിമതി ആരോപണത്തിലും മുങ്ങിനില്‍ക്കുന്ന ഈ വ്യക്തിയില്‍നിന്ന് എന്തു തരത്തിലുള്ള മാറ്റമാണോ ഈ സര്‍വകലാശാലയ്ക്ക് പ്രതീക്ഷിക്കാന്‍ പറ്റുന്നത് !! ഇതിന് മുമ്പ് നടന്ന മറ്റൊരു സംഭവമാണ് ഭൂമി ദാന വിവാദം. ഏതാണ്ട് 600 കോടി രൂപയുടെ മൂല്യമുള്ള ഭൂമി ഇസ്ലാം സമുദായ സ്ഥാപനങ്ങള്‍ക്കയി അനുവദിച്ചുകൊടുക്കാന്‍ യൂണിവേഴ്‌സിറ്റി ശ്രമിച്ചു. ഇതിനെപ്പറ്റി 2012 ഏപ്രില്‍ 30ന് ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന വര്‍ത്ത യൂണിവേഴ്‌സിറ്റിയിലെ പല പ്രധാനപ്പെട്ട തീരുമാനത്തിലുമുള്ള മുസ്ലിം ലീഗിന്റെ വ്യക്തമായ കൈകടത്തല്‍ തുറന്നുകാണിക്കുന്നു. 24 എംഎല്‍എമാരുള്ള മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിനെ മുന്‍ നിര്‍ത്തി കേരളം ഭരിക്കുകയും, ലീഗ് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കുകയും ചെയ്താല്‍ ഇതാണ് ഫലം എന്ന തോന്നലാണ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന മാധ്യമങ്ങളിലെ വാര്‍ത്ത ഇതിലും നിഗൂഢമായ ഉപജാപങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഭാരതത്തിലെ പല സ്‌കൂളുകളിലും സ്വാതന്ത്ര്യത്തിന് മുന്‍പേ തന്നെ ഉച്ചക്കഞ്ഞി വിതരണം നിലവിലുണ്ടായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം നിര്‍ബന്ധമായി വേണമെന്ന് ഭാരത സര്‍ക്കാരിന്റെ നിയമം അനുശാസിക്കുന്നു. െ്രെപമറി ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്ക് 550 കലോറിയും ആറാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് 700 കലോറിയും ഭക്ഷണം ദിവസവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. എന്നാല്‍ ഇതിനെതിരായി റംസാന്‍ കാലങ്ങളില്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി നിര്‍ത്തിവയ്ക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നേരത്തെ ഭക്ഷണംകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന ഒട്ടനവധി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഒരു വലിയ ആശ്വാസമായിരുന്നെങ്കിലും വര്‍ഗ്ഗീയ വാദികളുടെ സമ്മര്‍ദത്താല്‍ അന്യമതവിഭാഗക്കാര്‍ കൂടി പട്ടിണി കിടക്കേണ്ടതായി വരുന്നു. വര്‍ഗീയതയുടെ പാരമ്യത്തിലുള്ള ഇത്തരം നയങ്ങള്‍ കേരളത്തെ കുട്ടിച്ചോറാക്കാന്‍ പോന്നതാണെന്ന് എല്ലാവരും അറിയേണ്ടതാവശ്യമാണ്.
മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ടീയ കക്ഷികള്‍ ഒന്നറിയുന്നില്ല, കപട പത്രപ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിച്ചും എല്ലിന്‍കഷ്ണം ഇട്ടുകൊടുത്ത് ഗുണ്ടകളെ വളര്‍ത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയും, പാവപ്പെട്ടവന്റെ കൈവെട്ടിക്കളഞ്ഞുമുള്ള ഈ പടയോട്ടം അപകടത്തിലേക്കാണെന്ന്. തല്‍പര മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വളച്ചൊടിച്ച് കേരളീയരുടെ മുന്‍പിലവതരിപ്പിക്കുമ്പോള്‍ ഭാരതത്തിലെ ജനങ്ങളും ഒരു നിയമ വ്യവസ്ഥയും ഇതിനെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്ന് ഈ നേതാക്കള്‍ മനസ്സിലാക്കുന്നില്ല.
ഇന്ന് വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തെ ഒരു താലിബാനാക്കി മാറ്റാന്‍ ശ്രമിക്കുന്നത് പല തലത്തിലാണ്. ഇതില്‍ ഏറ്റവും മുകളിലത്തെ തട്ടിലുള്ളത് കേരളത്തിന്റെയും ഭാരതത്തിന്റെയും മുകളില്‍ ഭീകരത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മൗലികവാദികളും അവരെ പണം കൊടുത്തും ഭയപ്പെടുത്തിയും നിയന്ത്രിക്കുന്ന ചില ബാഹ്യശക്തികളുമാണ്. കേരളത്തിന്റെയും ഭാരതത്തിന്റെയും പതനവും വര്‍ഗീയതയില്‍ കത്തിയമരുന്ന ഭാരതപൈതൃകവുമാണിവരുടെ സ്വപ്‌നം എന്നു തോന്നിപ്പോകുന്നു.
ഇതിന് തൊട്ട് താഴത്തെ തട്ടിലുള്ളത് ഈ ശക്തികളെ പിന്താങ്ങുന്ന, താല്‍കാലിക രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്ന ചില വ്യക്തികളും അവരെ പ്രോല്‍സാഹിപ്പിക്കുന്ന ചില മുഖ്യധാര പാര്‍ട്ടികളും. സര്‍ക്കാര്‍ ഏതായാലും ഇക്കൂട്ടര്‍ക്ക് മുസ്ലിം ലീഗിന്റെ സഹായം വരുമെന്നുള്ളതുകൊണ്ടു ആവശ്യങ്ങളെയും ആദര്‍ശങ്ങളെയും ഒക്കെ കീശയില്‍വച്ചു ഇക്കൂട്ടര്‍ വര്‍ഗ്ഗീയതയ്ക്ക് മൗനസമ്മതം മൂളുന്നു. ഇവരിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ 'ഹിന്ദുത്വ' വാദികളെന്നു വിളിച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് വിലപ്പോകില്ലെന്ന് കണ്ടപ്പോള്‍ ഇസ്ലാമിക ഭീകരവാദമെന്നത് വെറും നുണക്കഥകളാണെന്ന് പറഞ്ഞ് ഇക്കൂട്ടര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഇതിന് താഴെയുള്ളത് മുകളിലത്തെ രണ്ടു തട്ടുകളുടെയും നയങ്ങളെ വെള്ളപൂശി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന 'ബുദ്ധിജീവികളെന്ന്' സ്വയം പുകഴ്ത്തുന്ന ചിലരാണ്. ഇവരുടെ ഇടതടവില്ലാതെയുള്ള പിന്തുണക്കു പ്രതിഫലമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്മിറ്റികളിലും ബോര്‍ഡുകളിലും എന്നുവേണ്ട കരംകൊടുക്കുന്നവന്റെ പണമുപയോഗിച്ചു നടത്തുന്ന ഏതു സ്ഥാപനത്തിലും ഇവരെ ഉന്നത സ്ഥാനത്തില്‍ കയറ്റിയിരുത്തുന്നു. കൂടാതെ എല്ലാ പൊതുവേദിയിലും ഇവര്‍ക്ക് കപട മതേതരത്വത്തിന്റെ നെടു നീളന്‍ പ്രസംഗങ്ങള്‍ നടത്താനും ആടിനെ പട്ടിയായിക്കാണിക്കാനുമുള്ള അവസരവും മേല്‍ത്തട്ടുകാര്‍ ഒരുക്കിക്കൊടുക്കുന്നു. ചില മാധ്യമങ്ങള്‍ വഴി അവര്‍ക്കു വിശുദ്ധപരിവേഷവും കൊടുക്കുന്നു.
അടുത്തതട്ടിലേക്ക് പോകുന്നതിനു മുമ്പ് മറ്റൊരു കൂട്ടരെകൂടി അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. മാര്‍ക്‌സിന്റെ കാഴ്ചപ്പാടിലെ 'ലുംപെന്‍' എന്ന വിഭാഗക്കാരായ ഇക്കൂട്ടരെ മേല്‍ത്തട്ടിലുള്ള ഇവര്‍ എല്ലാത്തരം കുറ്റകൃത്യങ്ങളും ചെയ്യിക്കാന്‍ ആവശ്യാനുസരണം മേല്‍ത്തട്ടുകാര്‍ക്കായി ഉപയോഗിക്കപ്പെടുന്നു.
ഈ ശൃംഖലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ലോക്കല്‍ രാഷ്ട്രീയക്കാരും മറ്റ് പ്രവര്‍ത്തകരും. മുകളിലത്തെ കൂട്ടര്‍ അനുഭവിക്കുന്ന ഗുണങ്ങളൊന്നും ഇക്കൂട്ടര്‍ അനുഭവിക്കുന്നില്ലെങ്കിലും കൊച്ചു കൊച്ചു ലാഭത്തിന് വേണ്ടിയും വര്‍ഗ്ഗീയ വാദത്തിനുവേണ്ടിയും നേതാക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരു വര്‍ഗ്ഗമാണിത്.
ഇതെല്ലാത്തിനുമടിയില്‍ കേരളമണ്ണിന്റെ പൈതൃകവും ഒരു നല്ല നാളെയേക്കുറിച്ചുള്ള സ്വപ്‌നവുമായി ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തില്‍പ്പെടാതെ നല്ല കുറെ മനുഷ്യരും. ഇതാണ് ഇന്ന് കേരളത്തിന്റെ സ്ഥിതി. (നാളെ: ബോക്കോ ഹറാം കയ്യെത്തും ദൂരത്ത്) പിനാകീ നന്ദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.