കര്‍ഷകനൊപ്പം, കാലത്തിനൊപ്പം

Friday 11 July 2014 11:40 am IST

ന്യൂദല്‍ഹി: കൃഷിക്കും, വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കി അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് കാലത്തിനൊപ്പമായി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ ആസൂത്രണ രംഗത്തെ സമഗ്രമാറ്റത്തിനും സാമ്പത്തിക പ്രതിസന്ധി പരിഹാരത്തിനുമുള്ള നയരേഖയാണ്.
രണ്ടാം കാര്‍ഷിക വിപ്ലവത്തിനുള്ള കാഹളമെന്നാണ് വിദഗ്ദധര്‍ ബജറ്റിനെ വിശേഷിപ്പിച്ചത്. റോഡ്, വെള്ളം, ഊര്‍ജ്ജം എന്നീ അടിസ്ഥാന മേലയിലെ സമഗ്ര വികസനത്തിനുള്ള പദ്ധതിക്ക് ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ രാജ്യമെമ്പാടും വമ്പിച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. വാണിജ്യ-വ്യവസായ മേഖലയും കാര്‍ഷിക സമൂഹവും യുവജനങ്ങളും ബജറ്റു നിര്‍ദ്ദേശങ്ങളെ രാജ്യമെമ്പാടും സ്വാഗതം ചെയ്തു.
വിലക്കയറ്റം നിയന്ത്രിച്ച് നാണയപ്പെരുപ്പം തടയുന്ന നിരവധി നടപടികളുള്ള ബജറ്റില്‍ ആദായനികുതി ഈടാക്കല്‍ പരിധി രണ്ടര ലക്ഷമായും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദായനികുതി പരിധി മൂന്നു ലക്ഷമായും ഉയര്‍ത്തി. കുറഞ്ഞ നികുതി നിര്‍ദ്ദേശങ്ങളും അധിക സേവന സൗജന്യങ്ങളും പ്രഖ്യാപിക്കുന്ന ബജറ്റില്‍ സ്ത്രീ സുരക്ഷക്കു വമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ജീവനക്കാര്‍ക്കും വമ്പിച്ച ആനുകൂല്യങ്ങള്‍ ബജറ്റിലുണ്ട്.
ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കുമെന്നു പ്രഖ്യാപിക്കുന്ന ബജറ്റില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യുക്തിരഹിതമായ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്കു മേല്‍ ദുരിതമേല്‍പ്പിക്കുന്ന കയ്‌പേറിയ പ്രഖ്യാപനങ്ങളും ഉണ്ടായില്ല. സാമ്പത്തിക ഭദ്രതയുള്ള ഭാരതം ലക്ഷ്യമിട്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള ബജറ്റാണ് മോദി സര്‍ക്കാരിന്റേതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രതിരോധ, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്ക് ബജറ്റില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.
എട്ടു ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കാന്‍ നീക്കിവച്ച ബജറ്റില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടി ഒന്നര ലക്ഷം കോടിയിലേറെ രൂപയാണ് നീക്കിവച്ചത്. ആരോഗ്യത്തിന് വിനാശകാരികളായ പുകയില ഉല്പ്പന്നങ്ങള്‍ക്കും കോളപോലുള്ള പാനീയങ്ങള്‍ക്കും വന്‍തോതില്‍ നികുതി കൂട്ടിയിട്ടുമുണ്ട്. ഇവയുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.പെട്രോളിയം ഉല്പ്പന്നങ്ങളുടെ വില കൂടുന്ന യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. ഗ്രാമീണ റോഡുകളുടെ വികസനത്തിന്14,400 കോടിയോളം രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വിലക്കറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷിക രംഗം മെച്ചപ്പെടുത്താനും വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ബജറ്റില്‍ സ്‌പോര്‍ട്ട്‌സിന് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
എസ്. സന്ദീപ്

വില കുറയും ടിവി, സോപ്പ്, എണ്ണയുല്പ്പന്നങ്ങള്‍, സൗരോര്‍ജ്ജ പ്ലാന്റുകള്‍, ബ്രാന്റഡ് പെട്രോള്‍, സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, എല്‍സിഡി, എല്‍ഇഡി അടക്കമുള്ള കളര്‍ ടിവികള്‍, കമ്പ്യൂട്ടറുകള്‍, തീപ്പെട്ടി, പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ആയിരത്തില്‍ താഴെ രൂപ വിലയുള്ള ചെരിപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, സ്‌പോര്‍ട്‌സ് വസ്തുക്കള്‍

വില കൂടും സിഗരറ്റിന്റെ എക്‌സൈസ് തീരുവ 11ല്‍ നിന്ന് 72 ശതമാനമാക്കി. പാന്‍മസാല, ഗുഡ്ക. കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ (ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണിവയുടെ തീരുവ കൂട്ടിയത്). ഇറക്കുമതി ചെയ്ത ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍

പ്രഖ്യാപനങ്ങള്‍

 • നിര്‍മാണ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം
 • ആദായനികുതി പരിഹാര കമ്മിഷന്‍ രൂപീകരിക്കും
 • നികുതി നയം നിക്ഷേപ സൗഹൃദമാക്കും
 • ചരക്ക് സേവന നികുതി ഈ വര്‍ഷം മുതല്‍
 • തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യം
 • സമ്പദ്‌വ്യവസ്ഥയെ ശരിയായ പാതയില്‍ എത്തിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേ മതിയാവൂ
 • എക്‌സപെന്‍ഡിച്ചര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും
 • പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണം
 • നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്
 • പുതിയ രാസവള നയം കൊണ്ടുവരും
 • വളര്‍ച്ച ഏഴിനും എട്ടു ശതമാനത്തിനും ഇടയിലാക്കുക ലക്ഷ്യം
 • കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധം
 • ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യം
 • രാജ്യം കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ
 • പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ നേരിട്ട് വാങ്ങും
 • ചെലവ് കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ വ്യവസ്ഥകളില്‍ ഇളവ്
 • കാര്‍ഷികമേഖലയ്ക്ക് 1000 കോടി
 • രാജ്യത്ത് 100 ഉന്നതനിലവാരമുള്ള നഗരങ്ങള്‍
 • ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസാ സമ്പ്രദായം
 • കിസാന്‍ വികാസ് പത്ര് സമ്പാദ്യ പദ്ധതി തിരികെ കൊണ്ടുവരും
 • ദീന്‍ ദയാല്‍ ഊര്‍ജ്ജ പദ്ധതിക്ക്
 • പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി
 • ബ്രെയ്‌ലി ലിപിയില്‍ കറന്‍സി
 • ഇപി‌എഫ് പെന്‍ഷന്‍ കുറഞ്ഞത് 1000 രൂപയാക്കി
 • എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി
 • യുവജനങ്ങള്‍ക്കായി സ്കില്‍-ഇന്ത്യ
 • കാര്‍ഷിക മേഖല ജലസേചനത്തിന് 1000 കോടി
 • രാജ്യത്ത് 100 ഉന്നതനിലവാരമുള്ള നഗരങ്ങള്‍
 • ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസാ സമ്പ്രദായം
 • കിസാന്‍ വികാസ് പത്ര് സമ്പാദ്യ പദ്ധതി തിരികെ കൊണ്ടുവരും
 • ദീന്‍ ദയാല്‍ ഊര്‍ജ്ജ പദ്ധതിക്ക്
 • പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോട
 • ബ്രെയ്‌ലി ലിപിയില്‍ കറന്‍സി
 • ഇപി‌എഫ് പെന്‍ഷന്‍ കുറഞ്ഞത് 1000 രൂപയാക്കി
 • എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി
 • യുവജനങ്ങള്‍ക്കായി സ്കില്‍-ഇന്ത്യ
 • കാര്‍ഷിക മേഖല ജലസേചനത്തിന് 1000 കോടി
 • ശുചിത്വമേഖലയ്ക്ക് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി
 • പ്രധാനമന്ത്രി സഡക് യോജനക്ക് 14,380 കോടി
 • തൊഴിലുറപ്പ് പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജി റോസ് നഗര്‍ യോജന പദ്ധതി
 • സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍ നഗരങ്ങളില്‍ 500 കോടി
 • കുടിവെള്ള പദ്ധതിയ്ക്ക് 3600 കോടി
 • നാല് പുതിയ എയിംസ് കൂടി
 • എയിംസ് ആശുപത്രികള്‍ക്കായി 500 കോടി
 • 2010 ഓടെ സമ്പൂര്‍ണ ശുചിത്വം
 • കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐഐടി
 • ഭക്ഷ്യമേഖലയിലെ സബ്‌സിഡി പുനഃപരിശോധിക്കും
 • ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് 100 കോടി
 • ദല്‍ഹിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജുമെന്റ് പദ്ധതി
 • നൂറ് സ്മാര്‍ട്ട് സിറ്റികള്‍ക്കായി 7060 കോടി രൂപ
 • ചരക്ക് സേവന നികുതി(ജി.എസ്.ടി)​ഈ വര്‍ഷം മുതല്‍
 • കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍ ചേരി വികസനവും
 • ഗ്രാമീണ മേഖലയില്‍ ബ്രോഡ് ബാന്റ് കണക്ടിവിറ്റിക്ക് 500 കോടി
 • 500 കോടി രൂപ വില സ്ഥിരത ഫണ്ടിന്
 • ലൈംഗിക ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍
 • ലഖനൌ-അഹമ്മദാബാദ് മെട്രോയ്ക്ക് 100 കോടി
 • തെലങ്കാനയിലും ഹരിയാനയിലും പുതിയ കാര്‍ഷിക സര്‍വകലാശാലകള്‍
 • കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ
 • കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി
 • ഈ വര്‍ഷം എട്ട് ലക്ഷം കോടി കാര്‍ഷിക വായ്പ നല്‍കും
 • 2000 കാര്‍ഷിക വിതരണ സംഘങ്ങള്‍ക്കായി 200 കോടി രൂപ വകയിരുത്തി
 • സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിക്ക് 100 കോടി
 • മത്സ്യകൃഷിയ്ക്ക് 50 കോടി
 • കിസാന്‍ ടെലിവിഷന് 100 കോടി
 • കര്‍ഷകര്‍ക്കായി ടിവി ചാനല്‍
 • 100 മണ്ണ് പരിശോധന കേന്ദ്രങ്ങള്‍
 • മണ്ണ് പരിശോധനാ ലാബ് സ്ഥാപിക്കാന്‍ 56 കോടി
 • സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് 10,​0000കോടി
 • പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും
 • തൂത്തുക്കുടി തുറമുഖ വികസനത്തിന് 11,300 കോടി രൂപ
 • റായ്ബറേലി, ലക്നൗ,​സൂററ്റ്,​ ഭഗല്‍പൂര്‍ എന്നിവിടങ്ങളിലായി ആറ് ടെക്സൈറ്റല്‍ ക്ളസ്റ്ററുകള്‍ രൂപീകരിക്കുന്നതിന് 200 കോടി
 • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 3000 കോടി രൂപ വകയിരുത്തി
 • ഏഴു നഗരങ്ങളില്‍ ഇന്‍സ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും
 • ഗംഗാ നദി വഴി അലഹബാദിനെ ഹര്‍ദിയയുമായി ബന്ധിപ്പിക്കുന്ന ജല്‍ മാര്‍ഗ് വികാസ് പദ്ധതിക്ക് 4200 കോടി (ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും)
 • ദേശീയ പാതകളും സംസ്ഥാന പാതകളും നവീകരിക്കുന്നതിന് 37,​800 കോടി
 • 16 പുതിയ തുറമുഖങ്ങള്‍
 • എല്ലാ വീടുകള്‍ക്കും രണ്ട് ബാങ്ക് അക്കൌണ്ടുകള്‍
 • കരകൌശല വികസനത്തിന് 30കോടി
 • വാരണാസി കൈത്തറി മേഖലയ്ക്ക് വിലപന സഹായ കേന്ദ്രം
 • സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളും ഇ-പ്ലാറ്റ്ഫോം വഴി ബന്ധിപ്പിക്കും
 • പാരമ്പര്യേത ഊര്‍ജ വികസനത്തിന് 500 കോടി
 • പൊതുമേഖലാ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചു പിടിക്കും
 • പെണ്‍കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും ധനസഹായ പദ്ധതി
 • യുദ്ധസ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 1000 കോടി
 • അതിര്‍ത്തിയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 2,250 കോടി
 • വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി
 • കമ്പനികളുടെ അക്കൌണ്ടിങ് സംവിധാനം പരിശോധിക്കും
 • ദേശീയ പോലീസ് സ്മാരകം സ്ഥാപിക്കും
 • മാവോയിസ്റ്റ് മേഖലയില്‍ കൂടുതല്‍ ഫണ്ട്
 • പിപി‌എഫ് നിക്ഷേപ പദ്ധതി ഒന്നരലക്ഷമാക്കി ഉയര്‍ത്തി
 • ദേശീയ കായിക അക്കാദമി സ്ഥാപിക്കും
 • മണിപ്പൂരില്‍ കായിക സര്‍വകലാശാല
 • ഏഷ്യന്‍ ഗെയിംസിലും കോമണ്‍‌വെല്‍ത്ത് ഗെയിംസിലും പരിശീലിക്കുന്നവര്‍ക്ക് 100 കോടി
 • പൈതൃക നഗര സംരക്ഷണത്തിന് 200 കോടി
 • ഗയ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കും
 • നദി സംയോജന പദ്ധതി നടപ്പാക്കും (സാധ്യത പഠനത്തിന് 100 കോടി)
 • ഉത്തരാഖണ്ഡില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്
 • ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ 100 കോടി
 • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രത്യേക വാര്‍ത്താ ചാനല്‍
 • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവണ്ടി പാതകള്‍ക്ക് 100 കോടി
 • ആദായ നികുതി ഘടനയില്‍ മാറ്റമില്ല
 • ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി
 • മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള് ആദായ നികുതി പരിധി മൂന്ന് ലക്ഷമാക്കി
 • നികുതി ഇളവ് കിട്ടാവുന്ന നിക്ഷേപ പരിധി ഒരു ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി
 • ഭവന വായ്പയ്ക്ക് പലിശ ഇളവ് രണ്ട് ലക്ഷമാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.