ബജറ്റവതരണത്തിനിടെ ഇടവേള

Thursday 10 July 2014 2:46 pm IST

ന്യൂദല്‍ഹി: ബജറ്റ് അവതരണത്തിനിടെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഡ്രിംഗ്‌സ് ബ്രെയ്ക്ക് അനുവദിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സ്പീക്കര്‍ ഇടവേള നല്‍കിയത്. 11.45 ന് നിര്‍ത്തി വെച്ച ബജറ്റവതരണം 11.50 ന് പുനരാരംഭിച്ചു. ചില ആരോഗ്യ കാരണങ്ങളാല്‍ ഇടവേള അനുവദിക്കണമെന്ന ധനമന്ത്രിയുടെ അപേക്ഷ അംഗീകരിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. നടുവേദനയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാല്‍ ഇടവേളയ്ക്ക് ശേഷം തന്റെ സീറ്റില്‍ ഇരുന്നാണ് ജെയ്റ്റ്‌ലി പ്രസംഗം തുടര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.