മദ്യത്തിനും ഫോണിനും വില കുറയും; സിഗററ്റിന് വില കൂടും

Thursday 10 July 2014 2:55 pm IST

ന്യൂദല്‍ഹി: നികുതി കുറച്ചതോടെ കംപ്യൂട്ടറുകള്‍,​ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്‍.ഇ.ഡി,​ എല്‍.സി.ഡി ടെലിവിഷനുകള്‍, മദ്യം എന്നിവയ്ക്ക് വില കുറയും. സോപ്പ്,​ എണ്ണ ഉത്പന്നങ്ങള്‍,​ ബാറ്ററി,​ സോളാര്‍ പാനല്‍,​ മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്കും വില കുറയും. 1000 രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍,​ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്കും വില കുറയും. അതേസമയം റെഡിമെയ്ഡ് വസ്ത്രങ്ങള്‍,​സ്റ്റീല്‍ ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍, സിഗരറ്റ്,പാന്‍ മസാല, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് വില കൂടും. വില കുറയുന്നവ: സോപ്പ്, മദ്യം, ബാറ്ററി, 1000 രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍, മൊബൈല്‍ ഫോണ്‍, ടെലകമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ഇറക്കുമതി ചെയ്ത കമ്പ്യൂട്ടര്‍ ഘടകങ്ങള്‍, സ്മാര്‍ട്ട് കാര്‍ഡുകള്‍, കളര്‍ ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍, എല്‍സിഡി. എല്‍ഇഡി ടിവി, ഡയമണ്ട്- രത്ന ആഭരണങ്ങള്‍, കോപ്പര്‍ വയര്‍, സോളാര്‍ ഉപകരണങ്ങള്‍, ഫുഡ് പ്രോസസിങ്ങ് യന്ത്രങ്ങള്‍, ബയോഗ്യാസ് പ്ളാന്റ് അനുബന്ധ ഉപകരണങ്ങള്‍ വില കൂടുന്നവ: സിഗററ്റ്, സിഗാര്‍, പുകയില ഉത്പന്നങ്ങള്‍, ഗുഡ്ക, പാന്‍മസാല, ശീതള പാനീയങ്ങള്‍, ഇറക്കുമതിചെയ്ത ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, റെയിമെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉത്പന്നങ്ങള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.