ആലുവ: എടത്തല പഞ്ചായത്തിലെ എന്‍എഡിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കയെക്കുറിച്ച് പഠിക്കുന്നതിനായി ബിജെപി പ്രതിനിധിസംഘം ഇന്ന് എടത്തല പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, മണ്ഡലംപ പ്രസിഡന്റ് എം.എന്‍. ഗോപി എന്നിവരുടെ പ്രതിനിധിസംഘമാണ് എടത്തല സന്ദര്‍ശിക്കുന്നത്. ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചശേഷം പ്രതിനിധിസംഘം ഭീമഹര്‍ജി തയ്യാറാക്കി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെറ്റ്ലിക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: