മുംബൈ: കാലവര്‍ഷത്തെ തുടര്‍ന്ന് മുബൈയിലുണ്ടായ കനത്ത മഴയില്‍ റെയില്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. മഴയെ തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
ഹാര്‍ബര്‍ ലൈനിലാണ് മഴ കൂടുതലായി ബാധിച്ചത്. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ 20-25 മിനിറ്റ് വൈകിയാണ് ഓടുന്നത്. സെന്‍ട്രല്‍ ലൈനിലോടുന്ന ട്രെയിനുകളാകട്ടെ 15 മിനിറ്റാണ് വൈകിയാണ് ഓടുന്നത്. വെസ്റ്റേണ്‍ ലൈന്‍ മാത്രമാണ് ഇതില്‍ ഭേദം.
റോഡുകളുടെ കാര്യവും കഷ്ടത്തിലാണ്. മുംബൈയിലെ പലയിടങ്ങളിലേയും റോഡുകളില്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് റോഡ് ഗതാഗതവും ദുഷ്ക്കരമായിട്ടുണ്ട്.
അതേസമയം പസഫിക്ക് മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് ജപ്പാനിലേക്ക് കടന്നിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ മഴയുടെ തീവ്രത കുറച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ നിലവില്‍ കാലവര്‍ഷം മൂലമുള്ള മഴയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടോ മൂന്നോ ദിസവസങ്ങള്ക്കുള്ളില് മഴ വീണ്ടും
ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: