യുഎന്‍: ടോക്യോയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായി ദല്‍ഹി മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പേര്‍ട്ട്.
1990 മതല്‍ കണക്കിലെടുത്താല്‍ ദല്‍ഹിയില്‍ ജനസംഖ്യ രണ്ടിരട്ടിയായി വര്‍ദ്ധിച്ച് 25 ദശലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വേള്‍ഡ് അര്‍ബനൈസേഷന്‍ പ്രോസ്പെക്ടസില്‍ ഇന്ത്യ 2050ഓടെ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തിയത്.
2030 ആകുന്നതോടെ ഇന്ത്യന്‍ തലസ്ഥാനത്തെ ജനസംഖ്യ 36 ദശലക്ഷമാകും. അതോടെ ലോകത്തെ രണ്ടാമത്തെ ജനസംഖ്യ നഗരമായി ദല്‍ഹി മാറുമെന്ന് കരുതുന്നതായും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: