വാവ് ദിനത്തില്‍ ഉദ്ഘാടനം, രോഷം ശക്തം

Friday 11 July 2014 7:49 pm IST

ബാലുശ്ശേരി: മലബാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതികരണപ്രഖ്യാപന ഉദ്ഘാടനവും രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയുടെ സംസ്ഥാനതല സമാപനവും കര്‍ക്കിടക വാവ് ദിനത്തില്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധം ശക്തം. ജൂലൈ 26ന് വൈകീട്ട് നാലിന് കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞിയില്‍ പരിപാടി നടത്താനാണ് സര്‍ക്കാര്‍ തിരുമാനിച്ചത്.
നേരത്തെ ജൂലൈ 27ന് നടത്താന്‍ ആലോചന നടന്നെങ്കിലും ചെറിയ പെരുന്നാളിന്റെ തലേന്നായതിനാലും പെരുന്നാള്‍ ആകാന്‍ സാധ്യത ഉള്ളതിനാലും വൈദ്യുതി മന്ത്രിക്കും ലീഗ് എം.എല്‍.എ മാര്‍ക്കും പരിപാടിക്കെത്താന്‍ പ്രയാസമാകുമെന്നുകണ്ട് ലീഗിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് പരിപാടി കര്‍ക്കിടക വാവുദിനത്തിലേക്ക് മാറ്റിയത്. ഇതോടെ മലബാറിലെ വിവിധ ജില്ലകളിലെ ഹൈന്ദവരായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്.
ബലിതര്‍പ്പണത്തിന് ദൂര സ്ഥലങ്ങളില്‍ പോകുന്നവരും വൈകീട്ട് വീടുകളില്‍ കര്‍മ്മം നടത്തുന്നവരും പ്രയാസത്തിലാകും.
കര്‍ക്കിടക വാവുദിനത്തിലെ പരിപാടിക്കെതിരെ കോണ്‍ഗ്രസിലും പട തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ലീഗിന്റെ ചട്ടുകമായെന്നാണ് ഇതിലെ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. മുഖ്യമന്തി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടകന്‍, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, മറ്റ് മന്ത്രിമാര്‍ എം.പി, എം.എല്‍.എ മാര്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ടി.കെ ബിജീഷ്‌കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.