പാക്കിസ്ഥാന്‍ ഭീകരരുടെ ലിസ്റ്റ്‌ തയ്യാറാക്കാന്‍ ഒരുങ്ങുന്നു

Sunday 26 June 2011 2:49 pm IST

ഇസ്ലാമാബാദ്‌: ഭീകരരുടെ വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ്‌ തയ്യാറാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. ഇതിനായി നാഷണല്‍ ഡാറ്റാബെയ്സ്‌ ആന്റ്‌ രജിസ്ട്രേഷന്‍ അതോറിറ്റിയാകും ലിസ്റ്റ്‌ തയ്യാറാക്കുക.
ഭീകരരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുവായ ലിസ്റ്റിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നടപടി. ഇതിനായി സൈനിക നിയമവൃത്തങ്ങളുടെ സഹായം ഇവര്‍ക്ക്‌ ലഭ്യമാക്കും.