ലണ്ടന്‍: കറുത്തകുതിരകളാകുമെന്ന് കരുതപ്പെട്ട ബെല്‍ജിയം ബ്രസീലിലെ കളങ്ങളില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയില്ല. പക്ഷേ, മറോണ്‍ ഫെല്ലൈനി എങ്ങനെ അടങ്ങിയിരിക്കും. എന്തെങ്കിലുമൊക്കെ ചെയ്ഞ്ച് വേണ്ടേ?. ഏറെക്കാലം പൊന്നുപോലെ പരിപാലിച്ച മനോഹരമായ ചുരുളന്‍ മുടി മുറിച്ചിരിക്കുന്നു ബെല്‍ജിയം മിഡ്ഫീല്‍ഡര്‍.
പുതിയ മുഖം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫെല്ലൈനി മറന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായി പരിവര്‍ത്തനവും പുതിയ തുടക്കവുമൊക്കെ ഉന്നംവെച്ചാണ് ഫെല്ലൈനിയുടെ മുടിമുറിക്കല്‍. എന്നിരുന്നാലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായത്തില്‍ ഫെല്ലൈനി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
കഴിഞ്ഞ സീസണില്‍ മാന്‍.യുവിനുവേണ്ടി വെറും 21 മത്സരങ്ങളില്‍ മാത്രമേ ഫെല്ലൈനി ബൂട്ടുകെട്ടിയിരുന്നുള്ളു. ലോകകപ്പില്‍ അള്‍ജീരിയയ്ക്കെതിരെ പകരക്കാരനായി വന്ന് സ്കോര്‍ ചെയ്തെങ്കിലും പിന്നീടങ്ങോട്ട് നിറംമങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: