മുംബൈ: ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ആര്‍എസ്എസ് നല്കിയ ഹര്‍ജിയില്‍ മുംബൈ ഭീവണ്ടിയിലെ കോടതിയാണ് ഒക്ടോബര്‍ ഏഴിന് ഹാജാരാകാന്‍ സമന്‍സ് അയച്ചിരിക്കുന്നത്.
മാര്‍ച്ച് ആറിന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലാണ് ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് രാഹുല്‍ പറഞ്ഞത്. തുടര്‍ന്ന് രാജേഷ് കുന്തെയെന്ന സ്വയംസേവകനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത് ലഭിച്ചതിനെത്തുടര്‍ന്നാണ് സമന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: