ബ്രഹ്മാകുമാരീസ്‌ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

Tuesday 27 September 2011 11:40 pm IST

കാലടി: പ്രജാപിതാ ബ്രഹ്മാകുമാരീസ്‌ ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. വിക്ടറി ഓഡിറ്റോറിയത്തില്‍ നടന്ന �ഓരേയൊരീശ്വരന്‍ ഒരേയൊരു ലോകകുടുംബം� എന്ന പരിപാടി രാവിലെ 7 ന്‌ ശിവപതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ശുഭ്ര വസ്ത്രധാരികളായ ബ്രഹ്മാകുമാര്‍ കുമാരിമാര്‍ കാലടി ടൗണ്‍ചുറ്റിനടത്തിയ ശാന്തിയാത്ര ഇടുക്കി അസ്സി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ എം.കെ.മനോമോഹന്‍ ഫ്ലാഗ്‌ഓഫ്‌ ചെയ്തു. തുടര്‍ന്ന്‌ ആദ്ധ്യാത്മിക മഹാസമ്മേളനം തുറമുഖ എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. �അധികാരവും അവകാശങ്ങളും ചോദിച്ചുവാങ്ങുന്ന പ്രശ്നകലുഷിതമായ ഈ അന്തരീക്ഷത്തില്‍ യാതൊരു ലാഭേച്ഛയും കൂടാതെ പ്രവര്‍ത്തിക്കുന്ന ബ്രഹ്മാകുമാരീസിന്റെ സേവനങ്ങള്‍ ഈ കാലഘട്ടത്തിന്റെ മൂല്യച്യുതിക്ക്‌ പരിഹാരമേകുവാന്‍ ഉപകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. രാജയോഗിനി ബ്രഹ്മാകുമാരി രാധാജി അദ്ധ്യക്ഷയായ വേദിയില്‍ മുഖ്യാതിഥി റിട്ട.ജസ്റ്റിസ്‌ ടി.എല്‍ വിശ്വനാഥഅയ്യര്‍, ലോകത്തിന്‌ മാതൃകാപരമായ ബ്രഹ്മാകുമാരീസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.ബി.സാബു മുഖ്യ സന്ദേശം നല്‍കിയതിനുശേഷം നടന്ന മഹത്തായ ജ്യോതി സംഗമത്തില്‍ 108 പേര്‍ 108 ജ്യോതി തെളിച്ചു. ബ്രഹ്മാകുമാരി ശ്രീസുധ രാജയോഗ മെഡിറ്റേഷന്‌ നേതൃത്വം നല്‍കി. രാജയോഗി ബ്രഹ്മാകുമാര്‍ വാസന്‍ജി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രഫ.പി.വി.പീതാംബരന്‍, ബ്രഹ്മാകുമാരി ശ്രീകല, ബ്രഹ്മാകുമാരി ദീപ, ബ്രഹ്മാകുമാര്‍ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു. പെരുമ്പാവൂര്‍ നൃത്താംഞ്ജലിയുടെയും മലയാറ്റൂര്‍ മധുരിമയുടെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു. ത്രിദിന രാജയോഗശിബിരം ഒക്ടോബര്‍ 9,10,11 തീയതികളില്‍ രാവിലെ 7 മുതല്‍ 8 മണി വരെയും, വൈകിട്ട്‌ 5 മുതല്‍ 6 മണി വരെയും കാലടി സെന്ററില്‍ പ്രത്യേക പഠനശിബിരവും ഉണ്ടായിരിക്കും.