മുംബൈ: മുംബൈയിലെ കൊളാബയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളാബയിലെ ഗണേഷ് മൂര്‍ത്തി നഗറിലാണ് സംഭവം. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ വാകോളയില് ഏഴുനിലകെട്ടിടം തകര്‍ന്ന് ഏഴുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: