ഹാരി പോട്ടര്‍ സിനിമകളിലെ നടന്‍ ഡേവ് ലെഗീനോ അന്തരിച്ചു

Saturday 12 July 2014 4:56 pm IST

ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഡേവ് ലെഗീനോ(50) അന്തരിച്ചു. കാലിഫോര്‍ണിയ ഡെത്ത് വാലിയില്‍ മരുഭൂ യാത്രക്കിടെയായിരുന്നു അന്ത്യം. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടായിരുന്നു. ഒരു കൂട്ടം മരുഭൂ യാത്രികരാണ് ഡേവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ പെട്ടെന്ന് എത്തിപ്പെടാത്ത ഉള്‍പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡേവിനെ കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ താഴ്‌വരയില്‍ കൂടുതല്‍ പേര്‍ മരിച്ചിരുന്നു. കടുത്ത ചൂടാണ് മരണകാരണമെന്നാണ് സ്ഥിരീകരണം. വേനല്‍ കാലത്ത് താഴ്‌വരയിലെ ചൂട് 120 ഡിഗ്രിയില്‍ കൂടുതലാകും. ഹാരിപോട്ടര്‍ ആന്റ് ദ ഹാഫ് ബ്ലെഡ് പ്രിന്‍സ്, ഹാരി പോട്ടര്‍ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് എന്നീ ചിത്രങ്ങളിലാണ് ലെജിനോ ഫെന്റീര്‍ ഗ്രേബാക്ക് എന്ന സാങ്കല്‍പിക വികൃത ജീവിയുടെ വേഷത്തില്‍ അഭിനയിച്ചത്. ഹാരീ പോട്ടറിനെ കൂടാതെ സ്‌നാച്ച് എന്ന ബോളിവുഡ് ചിത്രത്തിലും ഡേവ് അഭിനയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സംഗീതനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തും മുന്‍പ് ബോക്‌സിംഗിലും ദ്വന്തയുദ്ധത്തിലും തിളങ്ങിനിന്ന താരമായിരുന്നു ഡേവിഡ് ലെഗീനോ. ആയോധന കലകളില്‍ വിദഗ്ധനായിരുന്ന ലെഗിനോ ഹോളിവുഡില്‍ എത്തും മുമ്പ് മിക്‌സ്ഡ് മാര്‍ഷല്‍ ആര്‍ട്‌സില്‍ തിളങ്ങിയയാളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.