ഫിലിം ഫെയര്‍ അവാര്‍ഡ് : ദൃശ്യം മികച്ച ചിത്രം, ഫഹദ് മികച്ച നടന്‍

Sunday 13 July 2014 4:27 pm IST

ചെന്നൈ: അറുപത്തി ഒന്നാമത് സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീത്തു ജോസഫിന്റെ ദൃശ്യം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി. ആര്‍ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ ഫഹദ് ഫാസില്‍ മികച്ച നടനായും ( 24 നോര്‍ത്ത് കാതം) ആന്‍ അഗസ്റ്റിന്‍ മികച്ച നടിയായും ( ആര്‍ടിസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടു. സെല്ലുലോയിഡ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ മുരളി ഗോപി മികച്ച സഹനടനായി. ദൃശ്യത്തിലെ പ്രകടനത്തിന് ആശാ ശരത് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. . ജയഭാരതിയെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.