ഉദയ് ലളിത് അമിത് ഷായുടെ വിശ്വസ്തനെന്ന വാദം പൊളിയുന്നു

Sunday 13 July 2014 4:56 pm IST

ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ഉദയ് ഉമേഷ് ലളിത്, സൊറാബുദ്ദീന്‍ വ്യൂജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ലളിത് അമിത് ഷായ്ക്ക് വേണ്ടി ഹാജരായതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ഷായ്ക്ക് വേണ്ടി രാം ജത് മലാനിയാണ് കേസില്‍ ഹാജരായതെന്നുമാണ് അറിയുന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ കൊളീജിയമാണ് ഉദയ് ലളതിനെ ജസ്റ്റീസ് ആയി ശുപാര്‍ശ ചെയ്തത്. ലളിതിനൊപ്പം ചീഫ് ജസ്റ്റീസ് ഫ്രഫുല്‍ ചന്ദ്ര പന്ത്, അഭയ് മനോഹര്‍ സാപ്രെ, ആര്‍ ഭാനുമതി എന്നിവരേയും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. അടിയന്തരാവസ്ഥ കാലത്തുണ്ടായിരുന്ന കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ചുരുക്കം ചില ജഡ്ജിമാരില്‍ ഒരാളായിരുന്നു ഉദയ് ലളിതിന്റെ പിതാവായ യു ആര്‍ ലളിത്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്നു യു ആര്‍ ലളിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.