കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‍ഡേ ഷാലോം വാരിക. മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്നും മോദി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഓരോ ക്രൈസ്തവ വിശ്വാസിയുടെയും കടമയാണെന്നും വാരികയിലെ മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.
എല്ലാ അധികാരികളുടെയും മുകളിലുള്ള അധികാരിയാണ് ദൈവം. തന്മൂലം സകലതും നന്മയാക്കാന്‍ കഴിവുള്ള കര്ത്താവിന് നരേന്ദ്രമോദി സര്‍ക്കാരിലൂടെ നമ്മുടെ നാടിനെയും സഭയെയും അനുഗ്രഹിക്കാന്‍ പറ്റും എന്ന ചിന്ത, ആശങ്കകള്‍ ഒഴിവാക്കി പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാന്‍ നമ്മെ ശക്തിപ്പെടുത്തണം എന്നാണ് മുഖപ്രസംഗത്തിലൂടെ ക്രൈസ്തവ വിശ്വാസികളോട് വാരിക പറഞ്ഞിരിക്കുന്നത്. മോദി പ്രധാനമന്ത്രിയായത് വിശ്വാസികളില്‍ ചിലരുടെയെങ്കിലും പ്രതീക്ഷയ്ക്ക് വിരുദ്ധമായിരിക്കാം. എന്നാല്‍ അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്നല്ല തിരഞ്ഞെടുപ്പ് ഫലത്തിന്റെ അര്‍ഥം. ഇടയ്ക്കിടെ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും നല്ലതാണ്. അത്തരമൊരവസരമാണ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ചിരിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു. സണ്‍ഡേ ഷാലോം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: