തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയുടെ പേരില്‍ പുതിയ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കേണ്ടന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും.
148 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കണമെന്ന മുന്‍ തീരുമാനം നടപ്പാക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സ്കൂളുകള്‍ ആരംഭിക്കാനുള്ള ചെലവ് സംബന്ധിച്ചും കോടതി ഉത്തരവ് മറികടക്കാനുള്ള പഴുതുകള്‍ സംബന്ധിച്ചും ചര്‍ച്ച നടക്കും.
ചെലവിനെക്കുറിച്ച് ധനവകുപ്പ് തയ്യാറാക്കിയ കണക്ക് മന്ത്രിസഭ പരിശോധിക്കും. എജിയോടും മന്ത്രിസഭായോഗത്തിനെത്താന് നിര്‍ദേശമുണ്ട്. ഹൈക്കോടതി പരാമര്‍ശം സംബന്ധിച്ച കാര്യങ്ങള്‍ എജി വിശദീകരിക്കും.
ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. പഴയ വിജ്ഞാപനത്തിലെ കാര്യങ്ങള്‍ മാറ്റിവച്ച് പ്ലസ്ടു ബാച്ചുകള്‍ മാത്രം ആരംഭിക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിനെ തടഞ്ഞ കോടതി സ്കൂളുകള്‍ അനുവദിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: