മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കും - മുഖ്യമന്ത്രി

Wednesday 28 September 2011 3:12 pm IST

തിരുവനന്തപുരം: മരുന്നുകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ഇത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എലിപ്പനി മരുന്നുകളുടെ വില നിയന്ത്രിക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശും നിയമസഭയെ അറിയിച്ചു. മരുന്നുകളുടെ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ എടുത്തതായും അദ്ദേഹം അറിയിച്ചു. മരുന്നുകള്‍ക്ക് എത്ര കൂടിയ വിലയിട്ടാലും അവ വാങ്ങുമെന്ന തന്ത്രമാണ് കമ്പനികള്‍ ചെയ്യുന്നത്. സംസ്ഥാനത്ത് എലിപ്പനിക്കും ഡങ്കിപ്പനിക്കുമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വിലനിയന്ത്രണത്തിനായി മരുന്ന് കമ്പനികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.