സര്‍ക്കാര്‍ അനാസ്ഥ കാട്ടി; മത്സ്യപ്രവര്‍ത്തക സംഘം

Monday 14 July 2014 10:01 pm IST

കൊച്ചി: മാറാട് കൂട്ടക്കൊലക്കേസില്‍ 22 പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായത് സര്‍ക്കാരിന്റെ അനാസ്ഥയും പ്രോസിക്യൂഷന്റെ വീഴ്ചയും മൂലമാണെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ മറ്റു പ്രതികളും ജാമ്യം ലഭിച്ച് പുറത്തുവരുന്ന സാഹചര്യമുണ്ടാകും. കൂട്ടക്കൊലക്ക് ഉത്തരവാദികളെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചവരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇത് അരയ സമുദായത്തോടുള്ള അനീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി.രാധാകൃഷ്ണന്‍, പ്രമീള സുദര്‍ശന്‍, ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.