നെസാറ്റ് ചുഴലിക്കാറ്റ്: മരണം 20 ആയി

Wednesday 28 September 2011 12:39 pm IST

മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും 20 പേര്‍ മരിച്ചു. ഒരു ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന നെസാറ്റ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പീന്‍സില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. വൈദ്യുതി, വാര്‍ത്താവിനിമയ രംഗങ്ങള്‍ താറുമാറായി. നിരവധി പേരെ കാണാതായി. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രധാന ദ്വീപായ നുസോണിലാണു കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മനിലയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.