പാലാ: എസ്എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ ഓഫീസ് ഉദ്ഘാടനം 16ന് നടക്കും. ഡോ. എ.ടി.ദേവസ്യാ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍കൂടിയായ എ.കെ. ഗോപി ശാസ്താപുരം അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ വിവിധ ജനപ്രതിനിധികളും സാമൂഹ്യ- സാംസ്കാരിക- സാമുദായിക നേതാക്കളും ആശംസകള്‍ അര്‍പ്പിക്കും. യൂണിയനുകീഴിലെ മുഴുവന്‍ ശാഖകളില്‍ നിന്നുമുള്ള നേതാക്കള്‍ ഓഫീസ് ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും.
കോളേജ് ലോഗോ
പ്രകാശനം ചെയ്തു
പാലാ: പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ ലോഗോ പ്രകാശനം മീനച്ചില്‍ യൂണിയന് ഹാളില്‍ നടന്നു. എ.കെ. ഗോപി ശാസ്താപുരത്തിന് ലോഗോ സമര്‍പ്പിച്ച് യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന് വൈസ് പ്രസിഡന്റ് ഷാജി തലനാട്, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്. ശാര്ങ്ഗധരന്, എം.എന്‍. ഷാജി, യൂണിയന് കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, രവീന്ദ്രന് ഈരാറ്റുപേട്ട, വനിതാ സംഘം നേതാക്കളായ ലക്ഷ്മിക്കുട്ടി ടീച്ചര്‍, കെ. ചന്ദ്രമതി ടീച്ചര്‍, എംപ്ലോയീസ് ഫോറം പ്രസിഡന്റ് ടി.എസ്. ഷിബു , യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് സജീവ് വയലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. പിന്നോക്ക വികസന വകുപ്പ് കോര്പറേഷന് ചെയര്മാന് വി.ആര്. ജോഷി മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: