ജോഹന്നസ്ബര്‍ഗ്: നൊബേല്‍ പുരസ്ക്കാരം നേടിയ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി നദീന്‍ ഗോഡിമര്‍ (90) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ ലോകത്തെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നായിരുന്നു ഗോഡിമറുടേത്.
ജോഹന്നസ്ബര്‍ഗിലെ സ്വവസതിയില്‍ ഞായറാഴ്ച വൈകിട്ടാണ് നദീന്‍ ഗോഡിമര്‍ അന്തരിച്ചത്. മരിക്കുമ്പോള്‍ മക്കള്‍ അടുത്തുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ യൂറോപ്യന്‍ ദമ്പതിമാരുടെ മകളായി 1923ലാണ് ഗോഡിമര്‍ ജനിച്ചത്. വര്‍ണവിവേചനത്തിനു കീഴിലെ മനുഷ്യവ്യഥകളുടെ കഥപറയുന്ന നോവലുകളും ചെറുകഥകളും മുന്‍നിര്‍ത്തി 1991ലാണ് ഗോഡിമര്ക്ക് നൊബേല്‍ പുരസ്ക്കാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: