ആലപ്പുഴ: സിപിഎം പഴഞ്ചന്‍ ശൈലി ഉപേക്ഷിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്. തെരഞ്ഞടുപ്പില്‍ വോട്ടുകുറയാന്‍ കാരണം ഈ ശൈലിയില്‍ മാറ്റമില്ലാത്തതാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് എഞ്ചിനീനിയറിംഗ് കോളേജിന്റെ ഭൂമി നികത്തിലിന് എതിരായ സമരം സിപിഎം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സിപിഎം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരിച്ചറിവില്ലാത്ത സിപിഎം നേതാക്കളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുക്കുന്നതിന് മുന്‍പ് അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്എന്‍ഡിപി.
എ.വി ഗോവിന്ദന്‍മാസ്റ്റര്‍ അടക്കമുള്ള നേതാക്കളുടെ അഞ്ജതയാണ് തനിക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍. വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനിയറിഗിനെതാരായ സിപിഎം സമരം ഈഴവപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വില്ലേജോഫീസ് ഉപരോധം അടക്കമുള്ള സമരമുറകളാണ് സിപിഎം രണ്ടാംഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: