കൊച്ചി: ബംഗളൂരു സ്ഫോടന കേസില്‍ ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിക്കാന്‍ ഭാര്യ സൂഫിയ മദനിക്കു കൊച്ചിയിലെ എന്‍ഐഎ കോടതി അനുമതി നല്കി. ഒരു മാസത്തേക്കാണു കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയയ്ക്കു കേരളത്തിനു പുറത്തു പോകാന്‍ അനുമതിയില്ലെന്നു ജാമ്യവ്യവസ്ഥയുണ്ടായിരുന്നു. ഇതില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ടാണു സൂഫിയ കോടതിയെ സമീപിച്ചത്.
ബംഗളൂരുവിലേക്ക് ഇന്നുതെന്നെ പോകുമെന്നു സൂഫിയ പറഞ്ഞു. 30 ദിവസം ബംഗളൂരുവില്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: