കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

Tuesday 15 July 2014 10:10 pm IST

ന്യൂദല്‍ഹി: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 32 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം പ്രഖ്യാപിച്ചു. ഏഴു മലയാളികള്‍ ടീമിലുണ്ട്.
മലയാളി ട്രിപ്പിള്‍ ജംപര്‍ രഞ്ജി മഹേശ്വരിക്ക് ഇടമില്ല. മോശം ഫോമിന്റെ പേരില്‍ പുരുഷ റിലേ ടീമിനെയും ഒഴിവാക്കി. ടീമിലെ പുരുഷന്‍മാര്‍: രാജീവ് അരോകിയ, കുഞ്ഞു മുഹമ്മദ്, സച്ചിന്‍ റോബി, ലളിത് മാത്തുര്‍, ജിത്തുബോബി, ജിബിന്‍ സെബാസ്റ്റ്യന്‍ ( 400 മീറ്റര്‍ റിലേ), സിദ്ധാര്‍ത്ഥ് തിങ്കല്യ(110 മീറ്റര്‍ ഹര്‍ഡില്‍സ്) അര്‍പ്പീന്ദര്‍ സിംഗ് (ട്രിപ്പിള്‍ ജംപ്), ഓം പ്രകാശ് കര്‍ത്താന (ഷോട്ട്പുട്ട്), വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ), രവീന്ദ്ര സിങ് ഖൈറ, ദേവിന്ദര്‍ സിങ്, വിപിന്‍ കസാന (ജാവലിന്‍), കമല്‍പ്രീത് സിങ്, ചന്ദ്രോദയ നാരായണ്‍ സിങ് (ഹാമ്മര്‍ ത്രോ).
വനിതകള്‍: ശാരദാ നാരായണ്‍, എച്ച്.എം. ജ്യോതി, സര്‍ബാനി നന്ദ, ആഷാ റോയ്, ശാന്തിനി വള്ളിക്കാട്, മെര്‍ലിന്‍ കെ. ജോസഫ് (4-100 മീറ്റര്‍ റിലേ), എം.ആര്‍.പൂവമ്മ, ടിന്റു ലൂക്ക, ദേബശ്രീ മജൂംദാര്‍, രത്‌നദീപ് കൗര്‍, അനില്‍ഡാ തോമസ്, അശ്വിനി അകുന്‍ജി (4-400 മീറ്റര്‍ റിലേ), സഹന കുമാരി (ഹൈജംപ്), മയൂഖ ജോണി (ലോംഗ് ജംപ്), കൃഷ്ണ പൂനിയ, സീമ പുനിയ (ഡിസ്‌കസ് ത്രോ) അനു റാണി ( ജാവലിന്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.