മമതാ ബാനര്‍ജിക്ക് 54,213 വോട്ടിന്റെ ജയം

Wednesday 28 September 2011 1:05 pm IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 54,213 വോട്ടിന്‌ ഭവാനിപൂരില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മമതാ ബാനര്‍ജിക്ക് മത്സരിക്കുന്നതിനായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി സുബ്രതബക്ഷി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ 35 വര്‍ഷം നീണ്ടു നിന്ന ഇടതു ഭരണത്തിന്‌ അന്ത്യം കുറിച്ചു കൊണ്ട്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ വിജയിച്ചതോടെയാണ്‌ കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച്‌ മമത പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായത്‌. മമത ബാനര്‍ജി വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ 20,000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു‍. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 44. 79 ശതമാനം പോളിങ്ങാണ് ഇവിടെ നടന്നത്. സി.പി.എമ്മിലെ നന്ദിനി മുഖര്‍ജിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പ് നടന്ന ബഷീര്‍ഘട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഇവിടെ തൃണമൂലിന്റെ എ.ടി.എം. അബ്ദുള്ള വിജയിച്ചു.