പത്തനംതിട്ട: ബാലഗോകുലം 39-ാം വാര്‍ഷിക സമ്മേളനം 18,19,20 തീയതികളില്‍ പന്തളത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം 18ന് ചേരും. 19 ന് രാവിലെ 9 ന് പന്തളം നാനാക്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍മാസ്റ്റര്‍ ഗോകുല പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന അനുമോദന സഭയില്‍ പത്തനംതിട്ട ജില്ലയിലെ മികച്ച ബാലപ്രതിഭകളെ അനുമോദിക്കും.
തിരുവിതാംകൂര്‍ വികസന സമിതി ചെയര്മാന് പി.എസ്.നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം സിനിമാതാരം സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന്‍നായര്‍ പങ്കെടുക്കും. ബിജെപി കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല ഉപഹാര സമര്‍പ്പണം നടത്തും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി രാജന്‍മാസ്റ്റര്‍, പന്തളം അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വേദാമൃത ചൈതന്യ എന്നിവര്‍ സംബന്ധിക്കും. 11.30 ന് ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പി.കെ.വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രതിനിധി സഭയില്‍ രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത പ്രചാരക് പി.ആര്.ശശിധരന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. തുടര്‍ന്ന് ജില്ലാ വൃത്താവതരണവും ചര്‍ച്ചയും നടക്കും.
4.30ന് രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തീയ സഹപ്രചാരക് പ്രമുഖ് കെ.ഗോവിന്ദന്‍കുട്ടി പ്രഭാഷണം നടത്തും. വൈകുന്നേരം 6.15 ന് ജില്ലയിലെ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന സമാദരണസഭ ആരംഭിക്കും. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷതവഹിക്കുന്ന സഭ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹനന് മുഖ്യപ്രഭാഷണം നടത്തും. സിനിമാ സംവിധായകന് ബ്ലസി, സാഹിത്യകാരന് ബെന്യാമിന്, ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. പി.കെ.ഗോപി, കടമ്മനിട്ട വാസുദേവന്‍പിള്ള, മണക്കാല ഗോപാലകൃഷ്ണന്, അഡ്വ.ജിതേഷ്, സജിത്ത് പരമേശ്വരന്, വി.ജെ.മാത്യൂസ്, മലമേല്‍ നീലകണ്ഠന് നമ്പൂതിരി, സി.എല്‍.ദാമോദരന്‍നായര്‍, അനില്‍ കുമ്പഴ, ചന്ദ്രലേഖ, എന്നിവരെ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന് ആദരിക്കും. സമാപന ദിവസമായ 20ന് രാവിലെ 9.30ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍മാസ്റ്ററുടെ അദ്ധ്യതയില്‍ കൂടുന്ന വാര്‍ഷിക സമ്മേളനം വനിതാ കമ്മീഷന് മുന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന പൊതു കാര്യദര്‍ശി ജി.ഹരികുമാര്‍ വാര്‍ഷിക വൃത്തം അവതരിപ്പിക്കും.
രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമാലേയന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ ഗോലോകാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ ഐഎഎസ് ഗോകുലഭാരതിയുടെ പ്രകാശനം നിര്‍വ്വഹിക്കും. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന് ഉപഹാര സമര്‍പ്പണം നടത്തും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.കെ.ഉണ്ണികൃഷ്ണന് സ്വാഗതവും പത്തനംതിട്ട ജില്ലാ കാര്യദര്‍ശി ആര്.വിഷ്ണുരാജ് നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭയില്‍ സംഘടനാ ചര്‍ച്ച, പ്രമേയ അവതരണം തുടങ്ങിയവ നടക്കും. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ വാര്‍ഷിക സമ്മേളനം സമാപിക്കും. പത്രസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന സഹസംഘടനാ കാര്യദര്‍ശി കെ.അശോകന്, സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പ്രസന്നന് മാസ്റ്റര്‍, പത്തനംതിട്ട ജില്ലാ കാര്യദര്‍ശി ആര്.വിഷ്ണുരാജ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: