കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്നലെ നടത്തിയ സൂചന പണിമുടക്ക് പൂര്‍ണ്ണം. ആലുവ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, ചിറ്റൂര്‍, കാക്കനാട്, ചേരാനെല്ലൂര്‍, വൈറ്റില തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സിറ്റി സര്‍വീസ് ബസിലെ തൊഴിലാളികളാണ് പണിമുടക്കിയത്. 20 ശതമാനം വേതന വര്‍ധന ആവശ്യപ്പെട്ടായിരുന്നു സമരം. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി പണിമുടക്കിന് നേതൃത്വം നല്കി. സിറ്റി സര്‍വീസ് ബസുകള്‍ പൂര്‍ണമായി പണിമുടക്കിയതോടെ നഗരത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായും ജോലി സ്ഥലത്തേക്ക് പോകേണ്ടവരും ഏറെ വലഞ്ഞു. എന്നാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയതും ദീര്‍ഘദൂര സ്വകാര്യബസുകള്‍ കലൂര്‍ വരെ സര്‍വീസ് നടത്തിയതും യാത്രക്കാര്‍ക്ക് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: