പാക്കിസ്ഥാനില്‍ സ്ഫോടനം: മൂന്നു പോലാസുകാര്‍ കൊല്ലപ്പെട്ടു

Sunday 26 June 2011 4:10 pm IST

ലാഹോര്‍: പാക്കിസ്ഥാനിലെ തിരക്കേറിയ മുള്‍ട്ടാന്‍-ലാഹോര്‍ ദേശീയ പാതയിലെ പോലീസ്‌ പോസ്റ്റിന്‌ സമീപത്തുണ്ടായ സ്ഫോടനത്തില്‍ മൂന്നു പോലാസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സ്ഫോടന ശബ്ദം കിലോമീറ്ററോളം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പോലീസ്‌ പോസ്റ്റിന്‌ സമീപത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഒളിപ്പിച്ച ബോംബാണ്‌ സ്ഫോടന കാരണമെന്ന്‌ കരുതുന്നതായി അധികൃതരെ ഉദ്ധരിച്ച്‌ ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.