കപ്പല്‍ശാല: എം.ടി. രമേശ് പ്രസിഡന്റ്

Wednesday 16 July 2014 9:33 pm IST

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ മുഴുവന്‍ സൂപ്പര്‍വൈസര്‍മാരും അംഗങ്ങളായുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സൂപ്പര്‍വൈസറി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റായി ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ തൊഴിലാളി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ 192 അംഗങ്ങളുള്ള അസോസിയേഷന്‍ രമേശിനെ പ്രസിഡന്റ്‌സ്ഥാനത്തേക്ക് ഏകകണ്ഠമായി നിര്‍ദ്ദേശിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് എസ്. മോഹന്‍, ജനറല്‍ സെക്രട്ടറി- വി.എസ്. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി-കെ.കെ. മോഹനന്‍, ട്രഷറര്‍- അഹല്യ, ഭരണസമിതി അംഗങ്ങളായി കെ.എ.ജബീര്‍, കെ.കെ. പുഷ്പവരന്‍, ടി.ആര്‍. ജോര്‍ജ്, കെ. പുഷ്‌കരന്‍, പി.എം. ഗോവിന്ദന്‍കുട്ടി, കെ.കെ. രവി, കെ.എം. അബ്ദുള്ള, കെ.കെ. ഗീത എന്നിവരെയും തെരഞ്ഞെടുത്തതായി കമ്മറ്റി കണ്‍വീനര്‍ കെ. സതീഷ്ബാബു അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകത്തക്ക വിധമുള്ള പ്രവര്‍ത്തന മികവു പുലര്‍ത്തുന്ന കൊച്ചി കപ്പല്‍ശാലയുടെ പുരോഗതിക്കും ജീവനക്കാരുടെ ക്ഷേമത്തിനും സാധ്യമായ എല്ലാ പരിഗണനയും ലഭ്യമാക്കുമെന്നും അതിന് മാനേജ്‌മെന്റിന്റെയും മറ്റ് ജീവനക്കാരുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്നും രമേശ് പ്രസ്താവിച്ചു. ആഗോളതലത്തില്‍ കപ്പല്‍ വ്യവസായരംഗം നേരിടുന്ന പ്രതിസന്ധിയില്‍ കൊച്ചി കപ്പല്‍ശാലക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിന് ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.