തിരിച്ചടിക്കണം അതേ നാണയത്തില്‍
ഇന്ത്യ, സിരകളില്‍ ഭാരതരക്തമോടുന്ന എല്ലാവരുടെയുംകൂടിയാണ് ഈ രാജ്യം. അതില്‍ ജാതി, മത, വര്‍ണ്ണ, രാഷ്ട്രീയ വ്യത്യാസമില്ല….തിരിച്ചടിക്കണം അതെ നാണയത്തില്‍. മരിച്ച ഇന്ത്യന്‍ ജവാന് നമ്മള് കൊടുക്കുന്ന ആദരവായി വേണം അതിനെ കാണാന്‍. തിരിച്ചടിക്കാത്തത് കൊണ്ടാണ് അവര്‍ വീണ്ടും നമ്മുടെ ജവാന്മാരെ അക്രമിക്കുന്നത്. തീവ്രവാദികള്‍ക്ക് വേണ്ടത് മനുഷ്യരക്തമാണ.് ശക്തമായി തിരിച്ചടിച്ചു അവരുടെ രക്തംതന്നെ കുടിപ്പിക്കണം അവരെക്കൊണ്ട്. അല്ലാതെ സമാധാനം എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ ഭാവിയില്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ ചേരാന്‍ ആളെ കിട്ടാതെ വരും. ഇന്ത്യയിലെ മുഴുവന്‍ ജനതയുമുണ്ട് നമ്മളുടെ പിന്നില്‍. തിരിച്ചടിച്ചു അവര്‍ കൈയടക്കിവച്ചിരിക്കുന്ന കാശ്മീര്‍ ഇന്ത്യന്‍ കാശമീരാക്കണം…ഞാന്‍ റെഡിയാണ് യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ ആര്മിയില്ച്ചേരാന്.. ജയ് ഹിന്ദ്..
രാജേഷ് വടക്കേല്‍
പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു… ഞങ്ങള്‍ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും എല്ലാവരും ഉണ്ട്, പക്ഷെ, ഞങ്ങളുടെ രാജ്യത്തിന് നേരെ ആരെങ്കിലും കയ്യോങ്ങിയാല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണ്…
മഹാഭാരത കഥയില്‍ ഇങ്ങനൊന്ന് പറഞ്ഞിട്ടുണ്ട്.. നമ്മുടെ കുടുംബത്തിനു പുറത്തു നിന്ന് ഒരു ഭീഷണി ഉയര്‍ന്നാല്‍ ഞങ്ങള്‍ അഞ്ചും നിങ്ങള്‍ നൂറും അല്ല, നമ്മള് നൂറ്റിയഞ്ച് ആണെന്ന്.
നൗഷാദ് ഇ.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: