ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. കേന്ദ്രജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 62 ആക്കി ഉയര്‍ത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിനു മുന്നില്‍ ലഭിച്ചിട്ടില്ല, ജിതേന്ദ്രസിങ് ലോക്സഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പെന്ഷന് പ്രായം 58ല്‍ നിന്നും 60 ആക്കി ഉയര്‍ത്തിയത് 1998ല്‍ എന്‍ഡിഎ സര്‍ക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: