കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന് ഭീകരര്‍ ആക്രമണം നടത്തി. പുലര്‍ച്ചെ നാലരയോടെയാണ് വിമാനത്താവളത്തിനു സമീപത്ത് നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകളും മറ്റും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിലേക്ക് അത്യാധുനിക ഓട്ടോമാറ്റിക് യുദ്ധഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് കാബൂളില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: