കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അടുത്ത മാസം ആറാം തീയതിയ്ക്കകം സത്യവാങ്മൂലം നല്‍കിയിരിക്കണം.
അല്ലാത്തപക്ഷം സര്‍ക്കാരിന് നിലപാടില്ലെന്ന് കരുതി കേസ് ഒത്തുതീര്‍പ്പാക്കുമെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ഡിവിഷന് ബെഞ്ച് മുന്നറിയിപ്പു നല്കി.
ആറന്മുള വിമാനത്താവള പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിന്റെ കൈവശമുളള 98 ഏക്കര്‍ സ്ഥലത്തെ കുറിച്ചാണ് ഹൈക്കോടതിയില്‍ കേസ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: