അബ്യൂണിസ് ഐറിസ്: മോഷണക്കുറ്റത്തിന് അര്‍ജന്റീനന്‍ ഇതിഹാസ താരം മറഡോണയുടെ മുന്‍ കാമുകി അറസ്റ്റില്‍. മറഡോണ തന്നെയായിരുന്നു 22 കാരിയായ റോസിയോ ഒലീവ എന്ന മുന്കാമുകിക്കെതിരെ പരാതി നല്‍കിയത്. ബ്യൂണിസ് ഐറിസ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തന്റെ വാച്ച്, വജ്ര കമ്മല്‍ എന്നിവ ദുബായിലെ ഇരുവരുടേയും വസതിയില്‍ വെച്ച് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മറഡോണ റോസിയോയ്ക്കെതിരെ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ദുബായ് പോലീസ് റോഷ്യോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ ഏജന്റാണ് റോസിയോയെ അറസ്റ്റ് ചെയ്തത്.
അതേസമയം, മറഡോണയുടെ ആരോപണം റോസിയോ നിഷേധിച്ചിട്ടുണ്ട്. മറഡോണ മര്‍ദ്ദിച്ചുവെന്ന് റോസിയോയും ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: