അഹങ്കാരത്തെ ജയിക്കുക

Wednesday 28 September 2011 8:00 pm IST

യുവജനങ്ങള്‍ക്ക്‌ ക്ഷമാശീലമില്ലായ്കയാല്‍ ക്രോധം അസൂയതുടങ്ങിയ ദുര്‍ഗണങ്ങള്‍ക്‌ക്‍അവര്‍ വശംവദരാകുന്നു. മിക്ക യുവാക്കളെയും വ്യത്യസ്തമായ തോതില്‍ അഹങ്കരാമാകുന്ന വ്യാധി ബാധിച്ചിരിക്കുന്നു. ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും മൂലകാരണം ഇതാണ്‌. അഹങ്കാരത്തിന്ന്‌ യാതൊരടിസ്ഥാനവുമില്ല.
എന്തെന്നാല്‍ അനന്തമായ പ്രപഞ്ചത്തില്‍ വ്യക്തി ഗണനീയനല്ല. അഹങ്കാരം അജ്ഞതയില്‍നിന്നാണുണ്ടാകുന്നത്‌. ഈ അജ്ഞത,പ്രപഞ്ചമാകെ ഈശ്വരന്‍ വ്യാപിച്ചിരിക്കുന്നുവെന്നും എല്ലാം �ഗവാന്നു ചേര്‍ന്നതാണെന്നും മനുഷ്യന്‍ സാക്ഷാത്കരിച്ചാല്‍ മാഞ്ഞുപോകുന്നതാണ്‌.ഓരോരുത്തരും നന്മ മാത്രമേ ചെയ്യാവൂ. ഈശ്വരനെ ഒരിക്കലും വിസ്മരിക്കയുമരുത്‌. അതാണ്‌ അഹങ്കാരത്തെ ജയിക്കാനുള്ള വഴി.