ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ രണ്ടു ദിവസത്തെ കേരളാ,തമിഴ്നാട് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. കാസര്‍കോട് കേന്ദ്രയൂണിവേഴ്സിറ്റിയുടെ ബിരുദദാന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് പെരിയ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ ഷീലാദീക്ഷിത്, വിസി: ഡോ.വി.എല്‍. ചോപ്ര, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ പങ്കെടുക്കും. ഹെലികോപ്ടറില്‍ വൈകിട്ട് 3.15ന് സര്‍വ്വകലാശാലയിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 5.30ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 19ന് തിരുച്ചിറപ്പള്ളിയിലെ എന്‍ഐടിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: