കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

Thursday 17 July 2014 11:04 pm IST

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെറൂപ്പ വളയന്നൂര്‍ വൈത്തനാരി ശിവനേരിയില്‍ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ (67) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നു വിരമിച്ച അദ്ദേഹം ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സംഘചാലകായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍, എന്‍ടിയു സംസ്ഥാന അദ്ധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി, ക്ഷേത്രശക്തി മാസിക എഡിറ്റര്‍, പെരുവയല്‍ ഗായത്രി വിദ്യാനികേതന്‍ ട്രസ്റ്റി അംഗം, മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം മാനേജിംഗ് കമ്മറ്റി അംഗം, ചെരളപ്പുറം ക്ഷേത്ര രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മലയമ്മ, പൈങ്ങോട്ടുപുറം, കുറ്റിക്കാട്ടൂര്‍ ക്ഷേത്ര മോചന സമരങ്ങള്‍ക്കും നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
ഭാര്യ: കുസുമകുമാരി (റിട്ട. എല്‍.പി. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക). മക്കള്‍: കെ.ആര്‍. ഇന്ദു (കെഎസ്ആര്‍ടിസി കോഴിക്കോട്), ഡോ. കെ.ആര്‍. നന്ദിത (ചേലിയ), കെ.ആര്‍. ചിത്ര (ഫാര്‍മസിസ്റ്റ്). മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (ചാലിശ്ശേരി), അഡ്വ. പി. പ്രശാന്ത് (കൊയിലാണ്ടി), കെ.വി. സന്തോഷ്‌കുമാര്‍ (ഫാര്‍മസിസ്റ്റ്, ഗവ. മെഡിക്കല്‍ കോളജ് കോഴിക്കോട്). സഹോദരങ്ങള്‍: കെ. നാരായണന്‍കുട്ടി, കെ. വാസുണ്ണി, കെ. ബാലഗോപാലന്‍, കെ. ദേവരാജന്‍, കെ. ദേവദാസ്, കെ. ആനന്ദന്‍, കോമളവല്ലി, സീത, വിനോദിനി.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്‍, പ്രാന്ത സഹകാര്യവാഹ് പി.എന്‍ ഈശ്വരന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, വിഭാഗ് കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.