ന്യൂദല്‍ഹി: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ താരം സൈന നേഹ്വാള് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് പിന്മാറി. ജൂണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് മത്സരത്തിനിടെ കാല്പാദത്തിലേറ്റ പരിക്കാണ് സൈനയുടെ പിന്മാറ്റത്തിന് കാരണം.
മത്സരത്തിനിടെ സൈനയുടെ രണ്ട് പാദങ്ങള്‍ക്കും പരുക്കേറ്റിരുന്നു. ഇതുകൂടാതെ കാല്‍മുട്ടിനു പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റതിനാല്‍ പരിശീലനത്തിന് അധികം സമയം ലഭിച്ചില്ല.
വീണ്ടുമൊരു പരുക്കിനു ഇതു കാരണമായേക്കാം. സീസണിലെ മറ്റു മത്സരങ്ങള്‍ക്കായി ഫിറ്റ്നസ് നേടാനാണ് ശ്രമമെന്നും സൈന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: