മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

Friday 18 July 2014 2:49 pm IST

മുംബൈ: മുംബൈയിലെ ഡോംബിവ്‌ലിയില്‍ മലയാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശി റോഷന്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അബു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. സഹപാഠികളെയും അയല്‍വാസികളെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി ബോധം കെടുത്തിയെ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.