അങ്കമാലി: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാടശേഖരം മണ്ണിട്ട് നികത്താനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഏഴ് ഏക്കര്‍ സ്ഥലം വരുന്ന പാടശേഖരമാണ് നികത്താന്‍ നീക്കം നടക്കുകയാണ,് സമീപത്തുള്ള കുളവും തോടും നികത്തിക്കഴിഞ്ഞു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പാടം നികത്തല്‍ തടയുന്നതിന് ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് ബിജെപി മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് ആവശ്യപ്പെട്ടു.
സമരത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി. ഷാജി, ഒ. കെ. രാഗജഷ്, രഞ്ജിത്ത്. വി. കെ, സനല്‍ കെ. പി, ഇ. പി. ചാക്കോച്ചന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: