കോട്ടയം: ആധുനിക കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാരങ്ങള്‍ വീണ്ടും വളര്‍ന്നുവരണമെങ്കില്‍ എല്ലാവരും രാമായണം വായിക്കണമെന്നും ഉത്തമനായ മനുഷ്യനെ സൃഷ്ടിക്കുന്നതാണ് രാമായണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ പറഞ്ഞു.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ രാമായണ പാരായണത്തിന് ഭദ്രദീപം തെളിയിത്ത് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.
തിരുനക്കര ക്ഷേത്രമാഹാത്മ്യം ഉള്‍ക്കൊള്ളിച്ച് അശ്വതി തിരുനാള്‍ റാണീ ഗൗരി ലക്ഷ്മിഭായി രചിച്ച ”രുദ്രാക്ഷമാല” എന്ന ഗ്രന്ഥം ഭഗവദ്സന്നിധിയില് സമര്‍പ്പിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നാരായണനുണ്ണി, മേല്‍ശാന്തി ഹരിശര്‍മ്മ, സെക്രട്ടറി ബാബു തടത്തുംകുഴി, വൈസ് പ്രസിഡന്റ് മോഹന്‍ കെ. നായര്‍, ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, ജോയിന്റ് സെക്രട്ടറി മോനി കാരാപ്പുഴ, ബി. ഗോപകുമാര്‍, പി. ദാസപ്പന് നായര്‍, സൂപ്രണ്ട് രാധാകൃഷ്ണന് നായര്‍, കണ്ണന് മന്നക്കുന്നത്ത്, വി.എ. രാമചന്ദ്രന്, വിനോദ്കുമാര്‍ കാരാപ്പുഴ, കാണക്കാരി രവി, രാജാ ശ്രീകുമാരവര്‍മ്മ, എ.എസ്. ഭാസ്കരന് നായര്‍, ഹരി കിഴക്കേക്കുറ്റ്, വേണു താഴത്തുപുറയ്ക്കല്, പി. ബാലകൃഷ്ണപിള്ള, അയ്മനം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: