നമുക്കാകെയുള്ള ധനം ദൈവമാണ്. മറ്റു യാതൊരു ധനത്തേയും ആശ്രയിച്ചേക്കരുത്. വേറെ ഏതുതരം സമ്പദ്സമൃദ്ധികളും വിനാശത്തെ കൊണ്ടുവരികയേയുള്ളൂ. സെന്റ് തെരേസ ഒരു വലിയ അനാഥാലയം പണിയുവാനാഗ്രഹിച്ചു. എന്നാല്‍ ആ സമയത്ത് അവരുടെ കൈയില്‍ മൂന്ന് ഷില്ലിംഗ് മാത്രമേ ഉണ്ടായിരുന്നുളളൂ. നിസ്സാരമായ ഈ തുക കൊണ്ടാണ് അവര്‍, ബൃഹത്തായ ഈ പദ്ധതി തുടങ്ങാനാഗ്രഹിച്ചത്.
സുഹൃത്തുകളും ആരാധകരും അവരെ ഉപദേശിച്ചു. ആദ്യം പണം സ്വരൂപിക്കപ്പെടട്ടെ. ഈ വെറും മൂന്നു ഷില്ലിംഗുകൊണ്ട് നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും. തെരേസ ചിരിച്ചുകൊണ്ടു പറഞ്ഞു. സ്വാഭാവികമായും മൂന്നു ഷില്ലിംഗുകൊണ്ട് തെരേസക്ക് യാതൊന്നും ചെയ്യാനാവില്ല. എന്നാല്‍, മൂന്നു ഷില്ലിംഗും ദൈവവും യാതൊന്നും അസാദ്ധ്യമായിട്ടില്ല.
-ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: