വൂഹാന്‍ (ചൈന): അഞ്ചാമത് ഏഷ്യന്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറാന് കിരീടം ചൂടി. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 79-89ന് കീഴടക്കിയാണ് ഇറാന് കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്മാരായതോടെ അടുത്ത വര്‍ഷത്തെ ഫിബ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും ഇറാന് കരസ്ഥമാക്കി.
അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം സ്വന്തമാക്കി. സ്ഥാന നിര്‍ണയ മത്സരത്തില്‍ സിംഗപ്പൂരിനെ തകര്‍ത്താണ് ഇന്ത്യ ഏഴാം സ്ഥാനം േനടിയത്. 36നെതിരെ 85 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഏഴാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ആംജ്യോത് സിംഗ് 30ഉം അമൃത്പാല്‍ സിംഗ് 10 പോയിന്റുകളും നേടി. 2012ലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട സിംഗപ്പൂര്‍ എട്ടാമതായി.
കരുത്തരായ ചൈനയെ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ മറികടന്ന് ഫിലിപ്പീന്‍സ് മൂന്നാം സ്ഥാനത്തെത്തി. 80-79നായിരുന്നു ഫിലിപ്പീന്‍സിന്റെ വിജയം. ചൈന നാലാം സ്ഥാനം കരസ്ഥമാക്കി. ജപ്പാനെ പരാജയപ്പെടുത്തി ജോര്‍ദാന്‍ അഞ്ചാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: