മുഹമ്മ: സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് വെള്ളശേരി സാജുജോയി (19), വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് വിദ്യാലയം വീട്ടില്‍ വിഷ്ണു (23), മണ്ണഞ്ചേരി മൂന്നാം വാര്‍ഡ് മോഹന്നിവാസില് സനത്ത് (26), ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് കരിയില്‍ വീട്ടില്‍ സജിത്ത് (26) എന്നിവരെയാണ് മാരാരിക്കുളം എസ്ഐ: എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
നാലുപേരില്‍ നിന്നായി 222 ഗ്രാം കഞ്ചാവാണ് പിടികൂടാനായത്. ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ സജിത്താണ് മറ്റുള്ള മൂന്നുപേര്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. കുമളിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. മാരാരിക്കുളത്ത് ചെറിയ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന സജിത്തിനെ കളിത്തട്ട് ജങ്ഷനില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്. സജിത്തില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് മൂന്ന് ഗ്രാമിന് 500 രൂപ വീതം സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നത് മറ്റു മൂന്നുപേരും കൂടിയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: